Tuesday 22 April 2014

2.റഫീക്ക് അഹമ്മദ്



കണ്ടിട്ടുണ്ട് ഞാന്‍ കണ്ണാടിയില്‍ , ഇടം വലം മറിഞ്ഞ്...
തല തിരിഞ്ഞു ക്യാമറയില്‍ പതിഞ്ഞമര്‍ന്ന്‍
വെള്ളത്തില്‍ ചാഞ്ഞു ചെരിഞ്ഞ് ഇളകിയാടി

എത്രയെത്ര വിദൂര പ്രതിച്ഛായകള്‍!!
എങ്കിലും തിരിച്ചറിയുന്നുണ്ട് ഒരാളെ ഞാനായി


പല കണ്ണാടികളിലുടഞ്ഞു പോയവ
പല പുഴകളി ലൊഴുകിപ്പോയവ
പല ഫോട്ടോകളില്‍ മഞ്ഞിച്ചടര്‍ന്നവ

ഒക്കെയും ചേര്‍ത്തുവെച്ചുണ്ടാക്കണം
ഒരെന്നെ.

- ഒട്ടിപ്പ് (റഫീക്ക് അഹമ്മദ് )


11 comments:

  1. വര ഭംഗിയായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തേ... വീണ്ടും വരിക..

      Delete
  2. നല്ല വര.. അസൂയ തോന്നി .. :)

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തേ... വീണ്ടും വരിക..

      Delete
  3. നന്നായി അജിത്‌. മീഡിയം കൂടി ബ്ലോഗിൽ രേഖപ്പെടുത്തൂ.. ഇത് പെൻസിൽ, ഇങ്ക് അതോ സെപിയ?

    ReplyDelete
    Replies
    1. ചെയ്യാം പ്രദീപേട്ടാ... വാസ്തവത്തില്‍ അത് മനപ്പൂര്‍വ്വം ചെയ്യാതിരിക്കുന്നതായിരുന്നു... ഒഴുക്കിനെതിരെ ഉള്ള ഒരു നീന്തല്‍ ശ്രമം എന്നാ നിലയ്ക്ക്... ചിത്രകലയുടെ സൂക്ഷ്മാംശങ്ങള്‍ അറിയുന്നവര്‍ക്കായി ഇനി മാദ്ധ്യമം കൂടി ഒപ്പം ചേര്‍ക്കാം. :)

      Delete
  4. Replies
    1. നന്ദി ചന്തുവേട്ടാ... വീണ്ടും വരുമല്ലോ :)

      Delete
  5. ശരിക്കും അസൂയയുണ്ട് കേട്ടോ.
    വരികളും നന്നായി.

    ReplyDelete
    Replies
    1. റാംജി ഏട്ടാ.... റൊമ്പ നന്ട്രി .. സാഹിത്യകാരന്മാരുടെയോ സിനിമാതാരങ്ങളുടെയോ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ പതിവുള്ളതാണ് അവരുടെ remarkable ആയ ഒരു quote ഒപ്പം ചേര്‍ക്കുക എന്നത്. എന്നാല്‍ ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ അത് ഒരു അപൂര്‍വ്വമായ യാദൃശ്ചികത ആയി എന്നത് എനിക്ക് വളരെ സന്തോഷം നല്‍കി. കാരണം റഫീക്ക് ഇക്കയുടെ വരികള്‍ തന്നെ തന്‍റെ മുഖത്തിന്‍റെ പ്രതിച്ഛായകളെ പറ്റിയുള്ളതായിരുന്നു . :)

      Delete
  6. വരയും വരികളും കേമം

    ReplyDelete